ഷൊർണൂരിൽ വൻ ട്രെയിൻ അപകടം; 4 മരണം
പാലക്കാട് ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർ മരിച്ചു. കേരള എക്‌സ്പ്രസ് തട്ടി തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊർണൂർ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. പാലത്തിൽ നിന്ന് മാലിന്യ നീക്കുകയായിരുന്നു 4 പേരും. ട്രെയിൻ വന്ന സമയത്ത് മാറാൻ സ്ഥലമില്ലാതിരുന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.





+ There are no comments
Add yours