അശ്വിനി കുമാർ വധക്കേസിൽ 13 പ്രതികളെ കോടതി വെറുതെവിട്ടു.

Estimated read time 1 min read

അശ്വിനി കുമാർ വധം; ഒരാൾ മാത്രം കുറ്റക്കാരൻ, 13 പേരെ വെറുതെവിട്ടു

അശ്വിനി കുമാർ വധക്കേസിൽ 13 NDF പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി MV മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് തലശ്ശേരി സെഷൻസ് കോടതിയുടെ വിധി. ഇയാൾക്കുള്ള ശിക്ഷ 14ന് വിധിക്കും. 2005 മാർച്ച് 10 നാണ് കൊലപാതകം നടന്നത്. ബസിനുള്ളിൽ വെച്ച് RSS നേതാവ് അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

+ There are no comments

Add yours