തമിഴ് താരം ശിവകാർത്തികേയൻ നായകനായി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്‌ത അമരന് ആദ്യ ദിനം വൻ നേട്ടം. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ഓപ്പണറായിരിക്കുകയാണ് എസ്.കെ പട്ടാള വേഷത്തിൽ എത്തിയിരിക്കുന്ന ബയോപിക് ചിത്രം. സായി പല്ലവി നായികയായി എത്തിയ ചിത്രം കോളിവുഡ് ഏറ്റവും പ്രതീക്ഷ അർപ്പിച്ച ദീപാവലി റിലീസായിരുന്നു.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷൻ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി.
ആദ്യ ദിനം അമരന് ഞെട്ടിക്കുന്ന കളക്ഷൻ

+ There are no comments
Add yours