തിരുവനന്തപുരത്ത് അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു

Estimated read time 0 min read

തിരുവനന്തപുരത്ത് അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു. തിരുവനന്തപുരം മുല്ലൂർ തലയ്ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) കൈപ്പത്തിയാണ് അമിട്ട് പൊട്ടി തകർന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

+ There are no comments

Add yours