നവകേരള ബസ് ഇനി  സൂപ്പർ ഡീലക്സ് ബസ്

Estimated read time 1 min read

1.6 കോടിയുടെ നവകേരള ബസ് വീണ്ടും രൂപംമാറുന്നു!

നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് ഇനി KSRTCയിലെ VIPബസ് അല്ല. പകരം മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർ ഡീലക്സ് ബസ് ആയി രൂപം മാറിയാണ് വരുന്നത്. 1.6 കോടി രൂപയ്ക്കാണ് നവകേരള ബസ് അന്ന് വാങ്ങിയത്. ഇപ്പോൾ മാറ്റംവരുത്താനായി 10 ലക്ഷത്തോളം രൂപ വീണ്ടും ചെലവുവരും. 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്, 38 എണ്ണമാക്കി ഉയർത്തും. ടോയ്‌ലറ്റ് മാറ്റി അവിടെ സീറ്റ് ഘടിപ്പിക്കും.

+ There are no comments

Add yours