ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ച  കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Estimated read time 0 min read

ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗം; ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി



ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ നടപടിയെടുത്ത് എംവിഡി. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൾ അസീസിൻ്റെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്‌. ആറ് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. ബസ് ഓടിക്കുന്നതിനിടയിൽ ഇടയ്ക്ക് അബ്ദുൾ അസീസ് മൊബൈൽ നോക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബസ് യാത്രക്കാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നാലെയാണ് നടപടി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവറാണ് അബ്ദുൾ അസീസ്.

+ There are no comments

Add yours