റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണ വില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 7455 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 3 ദിവസം കൊണ്ട് ആയിരത്തിലധികം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്രവിപണിയിൽ സ്വർണവിലയിൽ ഉണ്ടായ വർധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.


+ There are no comments
Add yours