ബർമുഡ ധരിച്ച് സ്റ്റേഷനിൽ പരാതി പറയാൻ ചെന്നു, തിരിച്ചയച്ചെന്ന് യുവാവ്!
ബർമുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പരാതി കേൾക്കാൻ പൊലീസ് തയ്യാറായില്ലെന്ന് യുവാവ്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. ബർമുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേൾക്കാൻ തയ്യാറായില്ല. ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറൽ എസ്പിക്ക് നൽകി. പരാതിയിൽ അന്വേഷണം നടത്താൻ റൂറൽ എസ്പി നിർദേശം നൽകി.


+ There are no comments
Add yours