‘ഞാൻ സൂപ്പർ ഹീറോ’; നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്
തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്‌ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്കടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ഗുരുതര പരിക്കേറ്റ മൂന്നാം വർഷ വിദ്യാർത്ഥി, ഈറോട് സ്വദേശി പ്രഭുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ കൈക്കും കാലിനും ഒടിവുണ്ട്, തലയ്ക്കും ഗുരുതര പരിക്കേറ്റു.
അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

+ There are no comments
Add yours