തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും: സി കൃഷ്‌ണകുമാർ
ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ.തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും. ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാർട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവർ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.കൺവെൻഷനിൽ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല. ഏത് കൺവെൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.


+ There are no comments
Add yours