മലപ്പുറം: ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്ദം പോലെ വലിയ രീതിയിലുള്ള ശബ്ദമാണ് ഭൂമിക്കടിയിൽ നിന്ന് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് പിന്നാലെ നാട്ടുകാർ വീടുകൾ വിട്ടിറങ്ങി.
സംഭവത്തിന് പിന്നാലെ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്, ചില വീടുകളുടെ മുറ്റത്തും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. അപ്രതീക്ഷിതമായ ഉണ്ടായ ഉഗ്രശബ്ദത്തിന്റെ ഞെട്ടൽ മാറാതെ നിൽക്കുകയാണ് പ്രദേശവാസികൾ.


+ There are no comments
Add yours