മിസ് ഇന്ത്യ കിരീടം ചൂടി നികിത

Estimated read time 1 min read

ഇന്ത്യയുടെ സൗന്ദര്യ റാണി; മിസ് ഇന്ത്യ കിരീടം ചൂടി നികിത

അറിവും സൗന്ദര്യവും ചേർന്നു പോരാടിയ ഫെമിന മിസ് ഇന്ത്യ വേൾഡ് മത്സരത്തിന്റെ കിരീടം സ്വന്തമാക്കി നികിത പൊർവാൾ. 30 സുന്ദരിമാരുമായി മാറ്റുരച്ചാണ് മധ്യപ്രദേശുകാരിയായ നികിത 60-ാമത് മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയത്. ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിൽ നികിത ഇന്ത്യയെ പ്രതിനിധീകരിക്കും. ദാദ്ര നഗർ ഹവേലിയിൽ നിന്നുള്ള രേഖ പാണ്ഡേ രണ്ടാമതും ഗുജറാത്തിൽ നിന്നുള്ള ആയുഷി ധൊലാകിയ മൂന്നാമതും എത്തി.

+ There are no comments

Add yours