
വയനാട്ടിൽ സത്യൻ തന്നെ; പ്രഖ്യാപനം വന്നു
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരി എത്തും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് പ്രഖ്യാപനം നടത്തിയത്. വയനാട് ജില്ലാ കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശുപാർശ ചെയ്തത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ 3 തവണ നാദാപുരത്ത് നിന്നും MLA ആയിട്ടുണ്ട്. 2014 ലും വയനാട് നിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയാണ് യുഡിഎഫിന്റെ സ്ഥാനാർഥി.


+ There are no comments
Add yours