
അക്ഷരം അറിയാത്തവന്റെ കള്ളനോട്ടടി..
അക്ഷരാഭ്യാസം ഇല്ലാത്തവർ കള്ളത്തരം കാണിച്ചാൽ പറ്റുന്ന അബദ്ധങ്ങളിൽ ഒന്നാണ് കൊല്ലത്ത് സംഭവിച്ചത്. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് കള്ളനോട്ട് അടിച്ച് വിതരണം ചെയ്തത് പിടിക്കപ്പെട്ടത് ഒരു അക്ഷര തെറ്റ് കാരണമായിരുന്നു. റഷീദ് നൽകിയ നോട്ടിൽ റിസർവ് ബാങ്ക് എന്നെഴുതിയതിൽ അക്ഷരത്തെറ്റ് കണ്ടതോടെയാണ് കടയുടമ കള്ളത്തരം പിടിച്ചത്. പക്ഷേ ആ സമയത്തിനുള്ള റഷീദ് സ്ഥലം വിട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.


+ There are no comments
Add yours