
നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലിരിക്കെ പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രേംനസീറിന്റെ ആദ്യ നായികയായിരുന്നു നെയ്യാറ്റിൻകര കോമളം. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.


+ There are no comments
Add yours