
ഒടുവിൽ ‘കൈ’ വിട്ടു! പി സരിനെ പുറത്താക്കി കോൺഗ്രസ്
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച KPCC സോഷ്യൽ മീഡിയ സെൽ കൺവീനറായിരുന്ന പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് KPCC പ്രസിഡന്റിന്റെ നടപടി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും വിഡി സതീശനെതിരെയും തുറന്നടിച്ച് വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിൻറെ നടപടി. ഇനി LDF നൊപ്പമായിരിക്കുമെന്നും സരിൻ പ്രഖ്യാപിച്ചിരുന്നു.


+ There are no comments
Add yours