
ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തത്.
നവീൻ ബാബുവിന്റെ മൃതദേഹം ജൻമനാടായ പത്തനംതിട്ടയിലെത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെയാണ് സംസ്കാരം നടത്തുക. പാർട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ പൂർണ്ണമായും തള്ളി.


+ There are no comments
Add yours