
സുരേഷ് ഗോപി ഇറങ്ങും; വൻ നീക്കം ഉടൻ
ADM ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ വൻ ചർച്ചയായിരിക്കെ വിഷയത്തിൽ സുരേഷ് ഗോപിയുടെ ഇടപെടൽ വൈകാതെ ഉണ്ടാകും. കോഴ വാങ്ങിയാണ് പെട്രോൾ പമ്പിന് അനുമതി നൽകിയത് എന്നാണ് നിലവിലെ ആരോപണം. കോഴ നൽകി വാങ്ങിയ അനുമതി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് റദ്ദാക്കാം. അതിനാൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടും എന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നീക്കം രാഷ്ട്രീയമായും ചർച്ചയാകും.


+ There are no comments
Add yours