പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരപ്രിയൻ

Estimated read time 1 min read

പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവം; പ്രതി ആഭിചാരക്രിയ പിന്തുടരുന്നയാൾ

കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകൾ പിന്തുടരുന്ന ആളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. MDMA ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

+ There are no comments

Add yours