ടെലഗ്രാം നിരോധിച്ചു
ദേശീയതലത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ച നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക വിലക്കേർപ്പെടുത്തി. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് ഗൂഗ്ൾ തങ്ങളുടെ പ്ലേ സ്റ്റോറിൽ നിന്നും ചൊവ്വാഴ്ച ടെലഗ്രാം ആപ്പ് നീക്കം ചെയ്തു. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഉടൻ തന്നെ നീക്കം ചെയ്തേക്കുമെന്നാണ് ഈ രംഗത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് യു.ജി പുനഃപരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നടപടി. ജൂൺ 22 വരെ ടെലഗ്രാമിന്മേലുള്ള ഈ നിയന്ത്രണം തുടരും.








+ There are no comments
Add yours