ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.
നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും ഒതുക്കവും തീർത്തു ഇരുകൂട്ടരും. ആക്രമണവും പ്രത്യാക്രമണവും ഒരുപോലെ. അടിയ്ക്ക് തിരിച്ചടി എന്നകണക്കെ അവസാനിച്ച ഒന്നാംപകുതി. രണ്ടുടീമും കരുതലോടെ കളിച്ചെങ്കിലും 12ആം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡെടുത്തു. നോനി മദുവെകെയെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനൽറ്റി. ഹാരി കെയ്നെടുത്ത സ്പോട്ട് കിക്ക് ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ച് അനായാസം തടുത്തിട്ടു. പക്ഷേ ലിവാകോവിച്ച് ഗോൾ ലൈനുപുറത്തു വന്നതിനാൽ റഫറി റീ ടേക്ക് അനുവദിച്ചു.കെയ്ൻ ഗോളാക്കി
36-ാം മിനിറ്റിൽ മാർട്ടിൻ ബട്ടുറിന ക്രൊയേഷ്യയ്ക്ക് സമനില നൽകി. എന്നാൽ 42-ാം മിനിറ്റിൽ കെയ്ൻ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യപകുതിയുടെ ആഡ് ഓൺ ടൈമിൽ പീറ്റർ മൂസ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി ഇംഗ്ലണ്ടിന്റെ ആധിപത്യത്തോടെയാണ് തുടങ്ങിയത്.
അതിന്റെ പ്രതിഫലനമെന്നോണ് ജൂഡ് ബെല്ലിങാമിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു.
മുന്നിലെത്തിയിട്ടും ഇംഗ്ലണ്ട് ആക്രമണത്തിൻ്റെ മൂർച്ച കുറച്ചില്ല. 65മിനിറ്റ് കഴിഞ്ഞതോടെ കളി കൈവിട്ടതുപോലെയായി ക്രൊയേഷ്യയ്ക്ക്. ഫൈനൽതേർഡിലെയ്ക്ക് ആക്രമണങ്ങൾ തന്നെ കുറഞ്ഞു. 85ആം മിനിറ്റിൽ റാഷ് ഫോർഡ് ലീഡുയർത്തി.
ഇതോടെ ആദ്യ മത്സരം 4-1 ന് ഇംഗ്ലണ്ട് കൈപ്പടിയിൽ ഒരുക്കി.






+ There are no comments
Add yours