നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

Estimated read time 0 min read

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബംഗളൂരു നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കമ്പനികൾക്കും നിർദേശം നൽകി.

ബംഗളൂരുവിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ നഗരത്തിലെ പലയിടത്തും വെള്ളക്കെട്ടും ഗുരുതര ഗതാഗതക്കുരുക്കും ഉണ്ടായി. മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിലിരുന്ന് പൂർത്തിയാക്കാനുള്ള അസൈൻമെൻ്റുകളും നൽകിയിട്ടുണ്ട്.

+ There are no comments

Add yours