അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി

Estimated read time 0 min read

വൻ തിരിച്ചടി; അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി കേന്ദ്രം

നാഷണൽ ഡ്രഗ് പ്രൈസ് റെഗുലേറ്റർ 8 അവശ്യ

മരുന്നുകളുടെ വില കൂട്ടി. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക പ്രശ്നങ്ങൾ എന്നിവയടക്കമുള്ള അസുഖങ്ങളുടെ മരുന്നിനാണ് വില കൂട്ടിയത്. ഒക്ടോബർ 8ന് നടന്ന യോഗത്തിലാണ് 8 മരുന്നുകൾക്ക് 50 % വർധിപ്പിക്കാൻ അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കി എല്ലാ വർഷവും കേന്ദ്ര സർക്കാരാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്.

+ There are no comments

Add yours