പശു കിടാവിനെ രക്ഷിക്കാൻ കിണറിലിറങ്ങിയപ്പോൾ പാമ്പ്; യുവാവ് കുടുങ്ങി!
കോഴിക്കോട് കാരശ്ശേരിയിൽ പശു കിടാവിനെ രക്ഷിക്കാൻ കിണറിൽ ഇറങ്ങിയ യുവാവ് പാമ്പിനെ കണ്ടു പേടിച്ച് കിണറിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി വലക്കുള്ളിലാക്കിയാണ് യുവാവിനെ കരയ്ക്ക് കയറ്റിയത്. പിന്നീട് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കിണറ്റിലിറങ്ങി കിടാവിനെ കരയ്ക്ക് കയറ്റുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയ ഉദ്യോഗസ്ഥനോട് രക്ഷപെട്ട യുവാവ് കരയ്ക്ക് നിന്ന് വിളിച്ച് പറഞ്ഞതാണ് രസം. ‘ആ പാമ്പിൻ്റെ തലയ്ക്കിട്ട് ഒരെണ്ണമങ്ങ് കൊടുക്ക്’…
പശു കിടാവിനെ രക്ഷിക്കാൻ കിണറിലിറങ്ങിയപ്പോൾ പാമ്പ്; പിന്നീട് നടന്നത്??

+ There are no comments
Add yours