ഡ്യൂറന്റ് കപ്പ് ഫുട്ബോൾ കിരീടം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരിൽ വമ്പന്മാരായ മോഹൻബഗാൻ സൂപ്പർ ജയന്റ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് നോർത്ത് ഈസ്റ്റ് കന്നി കിരീടം നേടിയത്. സ്കോർ: 4-3
ഷൂട്ടൗട്ടിൽ ബഗാൻ താരങ്ങളുടെ രണ്ട് കിക്കുകൾ തടുത്തിട്ട ഗോൾകീപ്പർ ഗുർമീതാണ് നോർത്ത് ഈസ്റ്റിന്റെ വിജയ ശിൽപി. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹൻ ബഗാൻ ആദ്യ പകുതിയിൽ രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് മത്സരം കൈവിട്ടത്. ജാസൺ കമ്മിങ്സ് (11-ാം മിനിറ്റിൽ പെനാൽറ്റി), മലയാളി താരം സഹൽ അബ്‌ൽ സമദ് (45+) എന്നിവരാണ് ബഗാനായി വലകുലുക്കിയത്. രണ്ടാം പകുതിയിൽ വൻതിരിച്ചുവരവാണ് നോർത്ത് ഈസ്റ്റ് നടത്തിയത്.


+ There are no comments
Add yours