വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണവും അദ്ധ്യാപികയേയു० വിദ്യാർത്ഥികളേയു० ആദരിക്കലു० നടത്തി. മാള  പുത്തൻചിറ ഗവ. യുപി സ്ക്കൂളിലെ പതിനഞ്ച് വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണത്തിൻറെ ഉദ്ഘാടനവു० സ്ക്കൂളിലെ പതിനഞ്ച് വർഷ०  സ്ക്കൗട്ട് ആൻഡ് ഗൈഡ് മേധാവി ആയ അദ്ധ്യാപിക രമണി ഇ. ആർ,  സ്ക്കൂളിലെ വിദ്യാർത്ഥി കർഷകൻ വേദിക് ന०പൂതിരി, ഇ. ഗ്രാൻഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സ്ക്കൂളിലെ വിദ്യാർത്ഥി പാർത്ഥിവ് പിഎസ്  എന്നിവരെ ആദരിക്കലു० എ०എൽഎ അഡ്വ. വിആർ സുനിൽ കുമാർ നടത്തി. പുത്തൻചിറ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ എച്ച് എ० സുനിത എൻഎസ്,  പിടിഎ പ്രസിഡണ്ട് യൂസഫ് കെകെ,  എ०പിടിഎ പ്രസിഡണ്ട് വിജിത ദിലീപ്,  പഞ്ചായത്ത് വാർഡ०ഗങ്ങളായ ജിസ്മി സോണി,  രജിത സന്തോഷ്,  എ०പി സോണി,  സുവർണ്ണ,  അദ്ധ്യാപിക രമണി ഇ. ആർ എന്നിവർ സ०സാരിച്ചു. പുത്തൻചിറ സ്വദേശി വാറുണ്ണി അ०ബൂക്കനാണ് വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകിയത്. 

+ There are no comments

Add yours