അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സർക്കാർ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയ്ക്കു വേങ്ങേരി സർവിസ് സഹകരണ ബാങ്കിൽ ജോലി നൽകി സർക്കാർ. കെ കൃഷ്‌ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്‌തികയിലാണു നിയമനം നൽകുന്നത്. നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തതെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. അതേസമയം അർജുൻ്റെ മൃതദേഹം കണ്ടെത്താനുള്ള നടപടികളിൽ ഇന്നും അനിശ്ചിതത്വം തുടരുകയാണ്.
അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സർക്കാർ

+ There are no comments
Add yours