‘തൃശൂരിൽ വിരിഞ്ഞത് താമരയല്ല, ചെമ്പരത്തിപ്പൂവ്’
കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ BJP നിലയ്ക്കുനിർത്തിയില്ലെങ്കിൽ ജനങ്ങൾ നിലയ്ക്കുനിർത്തുമെന്ന് KPCC വർക്കിങ് പ്രസിഡന്റ് ടിഎൻ. പ്രതാപൻ. തൃശൂരിൽ വിരിഞ്ഞത് താമരയല്ല, ചെമ്പരത്തിപ്പൂവാണെന്നും അദ്ദേഹം പരിഹസിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുൻനിർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ.


+ There are no comments
Add yours