മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൊർതാസയുടെ വീടിന് തീയിട്ടു

Estimated read time 0 min read

മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മൊർതാസയുടെ വീടിന് തീയിട്ടു

മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് നായകനും ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗിന്റെ നേതാവുമായ മുഷ്റഫെ മൊർതാസയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് മൊർതാസ. തുടർച്ചയായി രണ്ട് തവണ അവാമി ലീഗിൻ്റെ എംപിയാകാൻ താരത്തിന് കഴിഞ്ഞിരുന്നു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയാണ് പാർട്ടി നേതാക്കൾക്കെതിരെയും പ്രതിഷേധം തുടരുന്നത്.

+ There are no comments

Add yours