വയനാടിന് ഒരു കോടി ധനസഹായവുമായി ചിരഞ്ജീവിയും രാംചരണും
മഹാദുരന്തം വിഴുങ്ങിയ വയനാടിന് ധനസഹായവുമായി തെലുങ്ക് സിനിമ താരങ്ങളായ ചിരഞ്ജീവിയും രാംചരണും. ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. X-ലൂടെ അദ്ദേഹം തന്നെയാണ് ഈ വാർത്ത അറിയിച്ചത്. വയനാട് ദുരന്തത്തിൽ ഇരയായവരെ കുറിച്ചോർത്ത് മനസ് നൊമ്പരപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു.


+ There are no comments
Add yours