മദ്യപിച്ച് വിമാനത്തിൽ കയറി ബഹളം വെച്ച് മലയാളി
കൊച്ചിയിൽ മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ കയറി ബഹളം വെച്ച മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കി നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയത്. കേസെടുത്തെങ്കിലും ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു സത്യബാബു.


+ There are no comments
Add yours