ദുരിതബാധിതരെ എല്ലാവരേയും ചേർത്ത് പിടിക്കാൻ കൂട്ടായ പരിശ്രമം വേണം- ബി ജെ പി മണ്ഡലം
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വികസനസമിതിയിലെ എം പി പ്രതിനിധിയായ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 10 ദുരിതാശ്വാസ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി തത്സ്ഥിതി അന്വേഷിക്കുകയും ചെയ്തു.തുടർന്ന് തഹസിൽദാരുമായി സംസാരിച്ചു.
ബി ജെ പി സ്റ്റേറ്റ് കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, നേതാക്കളായ രമേഷ് അയ്യർ,രാമചന്ദ്രൻ കോവിൽപറമ്പിൽ, ലിഷോൺ ജോസ്, ടി ഡി സത്യദേവ്, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, മായ അജയൻ,സുചി നീരോലി, വി ജി ഗോപാലകൃഷ്ണൻ, ജനപ്രതിതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.


+ There are no comments
Add yours