സൗജന്യ അരി ഇനി മഞ്ഞക്കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് പരിമിതപ്പെടുത്തും…

Estimated read time 0 min read

സൗജന്യ അരി ഇനി മഞ്ഞക്കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് പരിമിതപ്പെടുത്തും

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ.

ഇതിനായി 2013 ലെ ഭക്ഷ്യ ഭദ്രതാ നിയമം ഭേദഗതി ചെയ്യും.

നിലവിൽ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യ ധാന്യം നൽകുന്ന രീതി മാറും, പകരം ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം നൽകും.

എന്നാൽ, ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യ ധാന്യം 35 കിലോ തന്നെയായി തുടരും.

+ There are no comments

Add yours