ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്കോട്ട്‍ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക്…

Estimated read time 1 min read

ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്കോട്ട്‍ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക്

എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറപ്പട യൂറോപ്പിന്‍റെ കരുത്തുമായി എത്തിയ സ്കോട്ട്ലൻ്റിനെ തുരത്തിയത്.

ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ ഒരു ഗോളും പേരിലാക്കി. സ്കോട്ട്ഡലൻഡിന്‍റെ പന്തടക്കത്തോടെയാണ് ഒന്നാം പകുതി തുടങ്ങിയത്

ആത്മവിശ്വാസത്തോടെ സ്വന്തം ബോക്സിനുള്ളില്‍ പന്ത് തട്ടിയ സ്കോട്ട്ഡലൻഡിന് പിഴച്ചപ്പോള്‍ വിനീഷ്യസ് ജൂനിയറർക്ക് കിട്ടിയത് സുവര്‍ണാവസരം. ലോകകപ്പിലെ മൂന്നാം മത്സരത്തിലും തുടർച്ചയായി ഗോള്‍ നേടി റയല്‍ മാഡ്രിഡിന്‍റെ സ്റ്റാര്‍ ബോയ് അനായാസം വലചലിപ്പിച്ചു.
എതിരില്ലാത്ത ഒരു ബ്രസീലിയൻ ഗോളില്‍ ആദ്യ പകുതി അവസാനിക്കുമെന്ന കരുതിയപ്പോള്‍ വിനിയെ തേടി തന്‍റെ ഗോള്‍ എത്തി. ഇത്തവണയും പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ സ്കോട്ടിഷ് അബദ്ധമാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രൂണോ ഗുമെയ്റഷിന്‍റെ പറന്നിറങ്ങിയ ക്രോസില്‍ വിനിക്ക് തലവയ്ക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രണ്ടാം പകുതി നിരന്തരം ബ്രസീലിയൻ ഗോള്‍ മുഖം ലക്ഷ്യമാക്കി സ്കോട്ടിഷ് ആക്രമണങ്ങള്‍ എത്തി. പലതും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ കൊണ്ട് ഗോളില്‍ കലാശിക്കാതെ പോവുകയായിരുന്നു. ഇതിനിടെ 60-ാം മിനിറ്റില്‍ മത്യേയൂസ് കൂഞ്ഞയിലൂടെ ബ്രസീല്‍ വിജയം ഉറപ്പിച്ചു. ബ്രൂണോയുടെ കിടിലൻ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. ഒടുവില്‍ 75-ാം മിനിറ്റില്‍ ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം പിറന്നു. ഏറെക്കാലത്തിന് ശേഷം നെയ്മർ മഞ്ഞ ജേഴ്സിയില്‍ കളത്തിറങ്ങി. ലഭിച്ച സമയത്തില്‍ ഒരു ഷോട്ട് ഉതിർക്കാനും താരത്തിന് സാധിച്ചു.

+ There are no comments

Add yours