മാള മെറ്റ്‌സ് സിൽവർ ജൂബിലി സ്കോളർഷിപ്പ് 2026 പ്രഖ്യാപിച്ചു: 25 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം…

Estimated read time 0 min read

മാള മെറ്റ്‌സ് സിൽവർ ജൂബിലി സ്കോളർഷിപ്പ് 2026 പ്രഖ്യാപിച്ചു: 25 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം
വിദ്യാഭ്യാസ രംഗത്ത് ഇരുപത്തഞ്ച് വർഷത്തെ സേവന പാരമ്പര്യം ആഘോഷിക്കുന്ന തൃശൂർ മാള മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “മെറ്റ്‌സ് സിൽവർ ജൂബിലി സ്കോളർഷിപ്പ് 2026” പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മികവുറ്റ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സ്കോളർഷിപ്പിന്റെ ഭാഗമായി ഓരോ മെറ്റ്സ് സ്ഥാപനങ്ങളിലും (മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്) ഈ വർഷം അഡ്മിഷൻ എടുക്കുന്ന 25 വിദ്യാർത്ഥികൾക്ക് വീതം സാമ്പത്തിക സഹായം നൽകും. ബി.ഫാം (4 വർഷം) പഠനത്തിനായി 50,000 രൂപയും, എൻജിനീയറിംഗ് ബി.ടെക്. ബിരുദ പഠനത്തിനായി 25,000 രൂപയും സ്കോളർഷിപ്പായി അനുവദിക്കും. കൂടാതെ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾക്ക്, തിരഞ്ഞെടുക്കപ്പെടുന്ന കോഴ്സിന് അനുയോജ്യമായ പ്രത്യേക സ്കോളർഷിപ്പും ലഭ്യമാക്കും.
മെറ്റ്‌സ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ ഈ പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങാൻ സാധ്യതയുള്ള വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികവും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക്:
അഡ്വ. ഡോ. ജോർജ് കോലഞ്ചേരി (സി.ഇ.ഒ.)
മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, മാള, തൃശൂർ
📞 8592040969.

+ There are no comments

Add yours