അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് എസ്‌ഐടി …

Estimated read time 0 min read

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് എസ്‌ഐടി .

ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ തിരിമറി നടന്നതായാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

2020ന് ശേഷം ലഭിച്ച പല സംഭാവനകളും രേഖകളിലില്ലെന്നും എസ്‌ഐടി പറയുന്നു.

എട്ട് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, മനീഷ് യാദവ്, രാമശങ്കര്‍ മിശ്ര, രാമശങ്കര്‍ യാദവ് എന്ന ടിന്നു, സുഭാഷ് ചന്ദ്ര, കരുണേഷ് പാണ്ഡെ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.

പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. മനഃപൂര്‍വമായ മോഷണം, മോഷണത്തിന് സഹായം നല്‍കല്‍, ക്രിമിനല്‍ ഗൂഢാലോചന, തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

+ There are no comments

Add yours