ഇരിങ്ങാലക്കുട : അടിയന്തിരാവസ്ഥയുടെ 51-ാം വാർഷികം ആചരിച്ചു…

Estimated read time 1 min read

അടിയന്തിരാവസ്ഥയുടെ 51-ാം വാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 25 വ്യാഴാഴ്ച
വൈകിട്ട് 4 മണിക്ക്
എസ്.& എസ് ഹാളിൽ വച്ച് അടിയന്തിരാവസ്ഥയുടെ 51-ാം വാർഷികദിനത്തിൽ അടിയന്തിരാവസ്ഥയിൽ ജയിൽ വാസം അനുഭവിച്ച പോൾ കോക്കാട്ട്, കെ.പി. ദിവകരൻ, പി.ഡി.പോൾ എന്നിവരെ വി.എ. മനോജ് കുമാർ ആദരിച്ചു. തുടർന്ന് അടിയന്തിരാവസ്ഥയും വർത്തമാനകാലവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ
അഡ്വ.എൻ.വി.വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. ജോർജ് മോഡറേറ്ററായിരുന്നു. ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു സംസാരിച്ചു. പോൾ കോക്കാട്ട്, കെ.പി.ദിവാകരൻ എന്നിവർ അടിയന്തിരാവസ്ഥ അനുഭവങ്ങൾ പങ്കുവച്ചു.
ഡോ.കെ.രാജേന്ദ്രൻ സ്വാഗതവും എ.എൻ. രാജൻ നന്ദിയും പറഞ്ഞു.

+ There are no comments

Add yours