ഗതാഗത മന്ത്രി സിപി ജോണ്‍, കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തി…

Estimated read time 1 min read

ഗതാഗത മന്ത്രി സിപി ജോണ്‍, കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ വിവിധ പോർട്ടലുകളുടെ പ്രവർത്തനപരമായ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുമായി കേരള ഗതാഗത മന്ത്രി സിപി ജോണ്‍, കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തില്‍ വാഹ’, സാരഥ’ ഓണ്‍ലൈൻ സേവനങ്ങളെ ആവർത്തിച്ചു ബാധിക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ കേന്ദ്രമന്ത്രി അടിയന്തരമായി കണക്കിലെടുത്തു. ഇതിനാവശ്യമായ പരിഹാര നടപടികള്‍ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നാഷണല്‍ ഇൻഫർമാറ്റിക്സ് സെന്ററിന് കേന്ദ്രമന്ത്രി നിർദ്ദേശം നല്‍കി. ഇതോടൊപ്പം, മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഇ-ചലാൻ പ്ലാറ്റ്‌ഫോം കേരള ‘NIC’-യുമായി ഏകോപിപ്പിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനത്തും സംയോജിപ്പിക്കാൻ തീരുമാനമായി.

+ There are no comments

Add yours