സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി…

Estimated read time 0 min read

സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി.

ഈ തൊഴില്‍ സ്വയം ചെയ്യുന്നത് നിയമവിരുദ്ധമല്ല. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകള്‍ക്കിടയില്‍ കണ്ടെത്തുന്ന ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം ഇല്ല.

റെയ്ഡില്‍ പിടിക്കുന്ന ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയിലാണ് സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്നവരെ ഉപദ്രവിക്കുന്നതില്‍ നിന്ന് പൊലീസ് വിട്ടുനില്‍ക്കണമെന്ന് ജസ്സ്റ്റിസ് ജെ ബി പാര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

+ There are no comments

Add yours