കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാലക്കാട് ശോഭാസുരേന്ദ്രൻ ലീഡ് നില തകർന്നടിയുന്നു. 737 വോട്ടുകളുടെ ലീഡായിരുന്നു മുമ്പ് ശോഭയ്ക്ക് ഉണ്ടായിരുന്നത്. അതേസമയം, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പിന്നിലേക്ക് എത്തിയിരിക്കുകയാണ്. എ കെ എം അഷറഫ് 2000 -ത്തോളം വോട്ടുകൾക്ക് മുന്നിലാണ്.
അതേസമയം, ധർമ്മടത്ത് നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ. 2077 വോട്ടുകൾക്ക് യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്‌ദുൾ റഷീദ് ലീഡ് ചെയ്യുന്നു.
വി.ഡി. സതീശന്റെ നാക്ക് പൊന്നാകുമോ എന്ന കാത്തിരിപ്പിലാണ് കേരളം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തുടക്കം മുതലേ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു സതീശൻ. അത് ഏറെകുറെ സത്യമാകുമെന്ന മട്ടിലാണ് നിലവിലെ കണക്കുകൾ. ആദ്യ മണിക്കൂറിൽ മികച മുന്നേറ്റമാണ് യുഡിഎഫിന്.
കോൺഗ്രസിലെ മറ്റു നേതാക്കൾപോലും പ്രകടിപ്പിക്കാത്ത ആത്മവിശ്വാസമാണ് സതീശൻ പരസ്യമായി പങ്കുവെച്ചിരുന്നത്.
യു.ഡി.എഫ് നൂറിനടുത്ത് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 2001ൽ പോലും കാണാനാവാത്തത്ര യു.ഡി.എഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നുമാണ് സതീശൻ പറഞ്ഞിരുന്നത്.

7669858904769072565.jpg)

1538027145689920227.jpg)

+ There are no comments
Add yours