പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ കടുത്ത പോരാട്ടം… പ്രാരംഭ റൗണ്ടുകളിൽ കെ.ബി. ഗണേഷ് കുമാർ പിന്നിൽ…

Estimated read time 0 min read

കൊല്ലം: കേരളത്തിൽ ഇത്തവണയും ഇടതുപക്ഷം ഭരണം നിലനിർത്തുമെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാർ പറഞ്ഞത് വെറുതെയായി എന്നാണ് നിലവിലെ സ്ഥിതി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗതാഗതമന്ത്രിയും പിന്നിൽ തന്നെയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ജനങ്ങൾക്ക് ഏറ്റവുമധികം ഉപകാരം ചെയ്ത സർക്കാർ ഇടതുസർക്കാരാണെന്നും അവരെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ കണക്കുകൾ ഇതിന് വിപരീതമാണ്. പത്തനാപുരം മണ്ഡലത്തിൽ 2,135 വോട്ടുകൾക്കാണ് ഗണേശ് കുമാർ പിന്നിലായിരിക്കുന്നത്.
യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാലയാണ് മുന്നിൽ. കഴിഞ്ഞ അഞ്ച് വർഷം പത്തനാപുരം മണ്ഡലത്തിൽ താമസിച്ച് പ്രവർത്തിച്ച മന്ത്രിയാണ് കെ ബി ഗണേശ് കുമാർ. കെഎസ്‌ആർടിസിയിൽ വരുത്തിയ പരിഷ്‌കാരങ്ങൾ ജനങ്ങൾ ഏറ്റെടുത്തെങ്കിലും അടുത്തിടെ വിവാദങ്ങളിൽപ്പെട്ടതാകണം ഗണേശ് കുമാർ പിന്നിലാകാനുള്ള കാരണം.

+ There are no comments

Add yours