ഇരിങ്ങാലക്കുട ഉൽസവത്തിന് വന്ന ആന ഇടഞ്ഞതിനെ തുടർന്ന് പാപ്പാൻമാരെ ആക്രമിച്ചു.രണ്ടാം പാപ്പാൻ ശ്രീജിത് മരിച്ചു വാഴ്‌വാടികാശിനാഥനാണ് ഇടഞ്ഞത്…
നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീജിത് (25) ആണ് മരിച്ചത്. ആക്രമണത്തിൽ ഒന്നാം പാപ്പാനായ അമലിനും (28) പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഇരിങ്ങാലക്കുട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പകൽ ശീവേലിക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ കൊട്ടിലാക്കൽ പറമ്പിൽ തളച്ചിരുന്ന ആന അക്രമാസക്തനായി താൽക്കാലിക ഷെഡ് തകർത്ത് പാപ്പന്മാരെ ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനിടയിലും ആന പെട്ടെന്ന് പിന്നിലേക്ക് തിരിഞ്ഞ് തെറ്റി നടന്നിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റുകയായിരുന്നു.
ഇരിങ്ങാലക്കുടയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ കൂടൽമാണിക്യത്തിൽ ഉത്സവസമയങ്ങളിൽ ഇത്തരം ആനയിടയൽ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






+ There are no comments
Add yours