ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 19-ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയൻ-അമ്പിളി ദമ്പതികളുടെ മകൾ ആര്യമോൾ(26) ആണ് മരിച്ചത്.
വിദേശത്ത് ജോലിക്ക് പോകാനായി ആര്യ ബാംഗ്ലൂരിലെ ജോലി രാജി വച്ച് രണ്ട് മാസം മുൻപ് നാട്ടിലെത്തിയിരുന്നു.
ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി.
പിന്നീട് ഡിസ്ചാർജായി വന്ന ശേഷം വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു.
രോഗം കൂടിയതോടെ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആര്യ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

+ There are no comments
Add yours