ഗാർഹിക പീഠനം-ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യുക.
CPI(M) പ്രതിഷേധ പ്രകടനവും,ധർണ്ണയും നടത്തിബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ.ശ്രീകുമാർ തൻ്റെ ഭാര്യയെ നിരന്തരമായി ഗാർഹിക പീഡനത്തിന് വിധേയമാക്കുകയും,
അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയെ തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടും എ.ആർ.ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതിൽ നിന്നും വിലക്കുന്ന ബി.ജെ.പി-കോൺഗ്രസ്സ് രാഷ്‌ട്രീയ ഇടപെടലിനെതിരെയും,
ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും,സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ഒ.ജെ.ജെനീഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്ത് നിന്ന് പ്രകടനവും,തുടർന്ന് ആൽത്തറ പരിസരത്ത് പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.കേരളത്തിലെ യു.ഡി.എഫ് സർക്കാർ ബി.ജെ.പി യുമായി ഉണ്ടാക്കിയ ഡീലിൻ്റെയും,കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഒ.ജെ.ജെനീഷിന് വിജയം സമ്മാനിച്ച ബി.ജെ.പി തൃശ്ശൂർ സൗത്ത് ജില്ലാ നേതൃത്വത്തിനുള്ള നന്ദിയുമാണ് എ.ആർ.ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നതിന് പിന്നിലുള്ളത് എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത്കൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ.വിജയ പറഞ്ഞു.സി.പി.ഐ(എം)ഏരിയാ സെക്രട്ടറി വി.എ.മനോജ്‌കുമാർ അദ്ധ്യക്ഷനായി.
ഡോ:കെ.പി.ജോർജ്ജ്,
ടി.ജി.ശങ്കരനാരായണൻ,വത്സല ബാബു എന്നിവർ പ്രസംഗിച്ചു.ഉല്ലാസ് കളക്കാട്ട്,കെ.സി.പ്രേമരാജൻ,കെ.എ.ഗോപി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.







+ There are no comments
Add yours