കൂടൽമാണിക്യം ഉത്സവം ക്യൂ.ആർ കോഡ് (QR Code) പാർക്കിംഗ് സംവിധാനമൊരുക്കി തൃശ്ശൂർ റൂറൽ പോലീസ്
പാർക്കിംഗ് കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ക്യൂ.ആർ കോഡ് (QR CODE) സംവിധാനമാണ് പോലീസ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സംവിധാനത്തിന്റെ പ്രത്യേകതകൾ: ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പാർക്കിംഗ് കേന്ദ്രങ്ങൾ എവിടെയെല്ലാമാണെന്ന് ഭൂപടം (Map) വഴി കൃത്യമായി അറിയാം.
തത്സമയ വിവരങ്ങൾ: ഓരോ കേന്ദ്രത്തിലും നിലവിൽ പാർക്കിംഗിനായി സ്ഥലമുണ്ടോ (Live Availability) എന്ന വിവരവും ഇതിലൂടെ ലഭ്യമാകും.
ഇതിലൂടെ പാർക്കിംഗ് ഇടം തേടിയുള്ള അലച്ചിൽ ഒഴിവാക്കി ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാം. ഉത്സവത്തിന് എത്തുന്ന എല്ലാ ഭക്തജനങ്ങളും പോലീസിന്റെ ഈ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എല്ലാവരും നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹന സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ തൃശ്ശൂർ റൂറൽ പോലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും.
കൂടൽമാണിക്യം ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങളുടെയും കലാസ്നേഹികളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന 10 സ്ഥലങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
1.കെ എസ് പാർക്കിനു സമീപം
- നക്കര പമ്പിനു സമീപം
- വിദ്യാമന്ദിർ സ്കൂൾ
- കൊട്ടിലാക്കൽ പറമ്പ്
5.പെരുവല്ലിപാടത്തിനു സമീപം - സംഗമേശ്വര എൻ എസ് എസ് സ്കൂൾ
7.കുട്ടൻകുളത്തിനു സമീപം - ലൈബ്രറിക്കു സമീപം
9.ശാന്തി നികേതൻ
10.കെ എസ് ആർ ടി സി
ഗതാഗത നിയമങ്ങൾ പാലിച്ചും പോലീസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കുക.






+ There are no comments
Add yours