എൽ ഡി എഫിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി…

Estimated read time 1 min read

എൽ ഡി എഫിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി.

ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണ്

കേരളത്തിൽ ബി ജെ പി-സി പി എം ബന്ധമുണ്ട്

ഇടതുപക്ഷത്ത് രണ്ട് വിഭാഗം നേതാക്കളാണുള്ളത്

അവസരവാദ നിലപാടുള്ള നേതാക്കളാണ് ഒരു വിഭാഗം.

ബി ജെ പി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല.

എങ്ങനെയും അധികാരത്തിൽ എത്തിയാൽ മതി.

ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് അടുത്ത വിഭാഗം.

അവർ വഞ്ചിക്കപ്പെട്ടുവെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോദി കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയുന്നില്ല

ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം.

രാജ്യത്ത് ഇടതുപക്ഷം ബി ജെ പിക്ക് വെല്ലുവിളി ആവില്ലെന്ന് മോദിക്ക് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

+ There are no comments

Add yours