കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ എൽഡിഎഫ് ബോധപൂർവ്വം വ്യക്തിഹത്യയും വർഗീയ പ്രചാരണവും നടത്തുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയത് മുതൽ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്നും അവർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പേരാമ്പ്രയിലെ വികസന മുരടിപ്പിനെക്കുറിച്ച് സംസാരിക്കുന്നത് തടയാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഇതിനായി മനപൂർവ്വം വ്യക്തിഹത്യ നടത്തുകയും സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുകയും ചെയ്യുന്നു. മതധ്രുവീകരണത്തിനുള്ള നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും അവർ പറഞ്ഞു. മണ്ഡലത്തിൽ നടന്ന വിവാദ അനൗൺസ്‌മെന്റ് എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. എന്നാൽ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തെഹലിയ വ്യക്തമാക്കി.







+ There are no comments
Add yours