കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു…

Estimated read time 0 min read

കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു.

കോൺഗ്രസിനെതിരെ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് വട്ടിയൂർക്കാവി ലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ്റെ പരാതിയിലാണ് നടപടി.
വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്‌ടിക്കുകയും ലഹളയുണ്ടാക്കാൻ പ്രേരി പ്പിച്ചതായും പോലീസിൻ്റെ എഫ്ഐആറിൽ പറയുന്നു. പവർ സപ്ലൈ ആപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. എന്നാൽ തങ്ങൾ ഇത്തരത്തിൽ പരസ്യം നൽകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാ ക്കൾ പറഞ്ഞിരുന്നു.

സിപിഎം നേതാക്കൾ ഇത് പ്രചാരണായുധമാക്കിയിരുന്നു. തുടർന്ന് വി. കെ. പ്ര ശാന്തിനെതിരെ കെ.മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാ തി നൽകിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താൽ സിപിഎമ്മാണ് ഇത്തരം പ്രചാര ണങ്ങൾക്ക് പിന്നിലെന്ന് മുരളീധരൻ പറഞ്ഞു.

+ There are no comments

Add yours