രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

Estimated read time 0 min read

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

യുഡിഎഫ് ക്യാംപിന് ആവേശമാകാന്‍ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിന്റെ പര്യടനം.

ഇന്നലെ പ്രധാനമന്ത്രി പാലക്കാട് ഉള്‍പ്പെടെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന് രാഹുല്‍ എന്ത് മറുപടി പറയും എന്നതാണ് ആകാംക്ഷ.
അടൂർ, കോന്നി, ആറന്മുള, കഞ്ഞികുഴി, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളില്ലെല്ലാം വോട്ട് അഭ്യർത്ഥിക്കും.
പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും ഉടനെത്തും.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊല്ലത്തെത്തും. രാവിലെ പത്തിന് വാര്‍ത്താ സമ്മേളനത്തിന് ശേഷം ചവറ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് നാലിന് കൊല്ലം മണ്ഡലത്തിലും തുടര്‍ന്ന് കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. വികസന കാര്യത്തില്‍ സംവാദമാകാമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇന്നുണ്ടായേക്കും..

+ There are no comments

Add yours