കേരളത്തില്‍ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ.
സ്വരാജ് റൗണ്ടില്‍ നടന്ന റോഡ് ഷോയില്‍ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും അനുയായികളും പങ്കെടുത്തു.
പാലക്കാട്ടെ പരിപാടികള്‍ക്ക് ശേഷം കുട്ടനെല്ലൂർ ഗവണ്‍മെന്റ് കോളേജ് ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാറില്‍ സഞ്ചരിച്ചാണ് സ്വരാജ് റൗണ്ടിലെത്തിയത്. റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം നീങ്ങിയത്. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാല്‍, സി.സി. മുകുന്ദൻ, കെ.കെ. അനീഷ് കുമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.
നേരത്തെ പാലക്കാട് നടന്ന പൊതുസമ്മേളനത്തില്‍ കേരളം വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കേരളത്തില്‍ എൻഡിഎ സർക്കാർ അധികാരത്തില്‍ വരുമെന്നും, അത് വികസനത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നും” അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന വികസന പദ്ധതികള്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.







+ There are no comments
Add yours